കേൾവിക്കുറവിനാൽ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത്തരം ടെൻഷനും ബുദ്ധിമുട്ടുമൊന്നും വേണ്ട..! 18 വർഷത്തെ സേവന പാരമ്പര്യവുമായി ജനപിന്തുണ നേടിയ ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ 18-ാമത് ഷോറൂം തിരുവനന്തപുരം പട്ടത്ത് പ്രവർത്തനമാരംഭിച്ചു; ഇനി എല്ലാം ശബ്ദയിലൂടെ കേൾക്കാം

Spread the love

തിരുവനന്തപുരം: കേൾവിക്കുറവ് അനുഭവിക്കുന്നവർക്ക് ശാശ്വത പരിഹാരമായി നിലകൊള്ളുന്ന ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ എൽഎൽപി (രജി.) തിരുവനന്തപുരം ഈസ്റ്റ് പട്ടത്തുള്ള റോഡിൽ ഐഎസ്ആർഒ പോളി ക്ലിനിക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.

പരിചയസമ്പന്നരും വിദഗ്ധരുമായ ഓഡിയോളജിസ്റ്റുകളുടെയും അതിനൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുട്ടികൾക്കും മുതിർന്നവർക്കുമായി കേൾവി പരിശോധനയും ശ്രവണ സഹായികളുടെ ട്രയലും ജൂൺ 30 വരെ പട്ടത്തുള്ള ക്ലിനിക്കിൽ സൗജന്യമായി ഉണ്ടായിരിക്കും.

പുറത്ത് കാണാത്ത രീതിയിൽ ചെവിക്കുള്ളിൽ വയ്ക്കുന്ന ജർമ്മൻ നിർമ്മിത ബ്രാൻഡഡ് ശ്രവണ സഹായികൾ പ്രത്യേക ഡിസ്കൗണ്ടിലും പഴയ ശ്രവണ സഹായികൾ എക്സ്ചേഞ്ച് ഓഫറിലും ഉദ്ഘാടന ഓഫറായി നൽകുന്നതാണ്. ബാറ്ററി ശ്രവണ സഹായികൾ മാറ്റി പുതിയ റീചാർജിങ് ശ്രവണ സഹായികളാക്കി മാറ്റിയെടുക്കാനും അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ലൂർദ് ഫെറാന പള്ളി വികാരി ഫാ. ജോൺ തെക്കേക്കര ക്ലിനിക്കിന്റെ ആശിർവാദ കർമ്മം നടത്തി. നോവലിസ്റ്റ് ജോൺ ഓണക്കൂർ ഉദ്ഘാടനം ചെയ്തു.

പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ, ജയ പത്മകുമാർ, ഐ പി ബിനു, വിനോദ് തിരുമൂലപുരം, കോട്ടത്തല മോഹനൻ, ഡോ. ഡി. ഹരിപ്രസാദ്, ബിൽജിൻ തോമസ്,സാൻന്താ ജോസ്, ഡെയ്സി ജേക്കബ്, അമ്പിളി ജേക്കബ് എന്നിവർ പ്രസംഗിച്ചു.