play-sharp-fill
മലകയറാൻ മാലയിട്ട് വൃതമെടുത്ത് യുവതികൾ: എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് വെല്ലുവിളി: പബ്ളിസിറ്റി സ്റ്റണ്ടെന്ന് ബിജെപി : ചാവേറാകാനൊരുങ്ങി ശിവസേന പ്രവർത്തകർ

മലകയറാൻ മാലയിട്ട് വൃതമെടുത്ത് യുവതികൾ: എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് വെല്ലുവിളി: പബ്ളിസിറ്റി സ്റ്റണ്ടെന്ന് ബിജെപി : ചാവേറാകാനൊരുങ്ങി ശിവസേന പ്രവർത്തകർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ എത്തിയാൽ പമ്പയിൽ ചാടി ജീവനൊടുക്കാൻ ശിവസേനയുടെ ആത്മഹത്യ സ്ക്വാഡ് തയ്യാറായതിന് പിന്നാലെ 41 ദിവസത്തെ വൃതാരംഭം കുറിച്ച് കണ്ണൂർ സ്വദേശിയായ യുവതി മാലയിട്ടു.

കണ്ണൂർ സ്വദേശിയായ രേഷ്മ നിശാന്താണ് വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ എത്തി മാലയിട്ട് വൃതം നോറ്റ് തുടങ്ങിയത്. എന്നാൽ , വിനോദ സഞ്ചാരികൾ ശബരിമലയിലേയ്ക്ക് വരേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പ്രഖ്യാപിച്ചപ്പോൾ , യുവതിയുടേത് പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കണ്ണൂർ സ്വദേശിയായ രേഷ്മ നിഷാന്തിനൊപ്പം നാല് യുവതികൾ കൂടി മാലയിട്ട് വൃതം എടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. താൻ വൃതം എടുക്കാൻ ആരംഭിച്ചതായി രേഷ്മ ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവർക്കെതിരെ ഫെയ്സ് ബുക്കിൽ അടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾക്കും സ്റ്റാറ്റസുകൾക്കും താഴെ അതിശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

അസഭ്യ വർഷത്തിനൊപ്പം , അനാവശ്യ ചിത്രങ്ങൾക്കും അശ്ളീല കമന്റുകളുമാണ് രേഷ്മയ്ക്കെതിരെ പ്രചരിക്കുന്നത്. ഇതിനിടെ ഒരു വിഭാഗം രേഷ്മയുടെ വീടിനു മുന്നിലെത്തി ശരണം വിളിച്ച് പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. രേഷ്മയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും പല കോണുകളിൽ നിന്നും രേഷ്മയ്ക്ക് ഭീഷണി തുടരുകയാണ്.
ഇതിനിടെയാണ് കോൺഗ്രസും ബിജെപിയും രേഷ്മയുടെ നിലപാടിനെതിരെ രംഗത്ത് എത്തിയത്. തൃപ്തി ദേശായിക്ക് പിന്നാലെ മലയാളി യുവതി കൂടി ശബരിമലയിലേക്ക് എത്തുന്നത് ഇവിടെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കും.