
തിരുവനന്തപുരം: ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാൻ ഹിന്ദു ഐക്യവേദി. നാളെ മുതൽ ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
ദേവസ്വം ബോര്‍ഡ് പദവി ഒഴിയണം, അഴിമതികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പരിപാടികള്‍ സംസ്ഥാനതലത്തില്‍ എല്ലാ ജില്ലകളിലുമായി ഏകോപിതമായി നടക്കുമെന്നും, ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒക്ടോ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയത്തിയാണ് നാമജപ യാത്ര നടത്തുക. എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവുക.