ട്രെയിനില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ശബരിമല തീര്‍ത്ഥാടകർ കര്‍പ്പൂരം കത്തിച്ച്‌ പ്രാര്‍ത്ഥന നടത്തി: യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്.

Spread the love

പാലക്കാട്: ട്രെയിനില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ യാത്ര. വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച്‌ പ്രാര്‍ത്ഥന നടത്തി.

video
play-sharp-fill

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച്‌ പ്രാര്‍ത്ഥന നടത്തിയത്. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.

ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച്‌ പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടര്‍, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ ട്രെയിനില്‍ കൊണ്ടുപോകരുതെന്ന് റെയില്‍വേ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഉത്സവസീസണ്‍ ആയതിനാല്‍ യാത്രക്കാര്‍ സ്വാഭാവികമായി കയ്യില്‍ കരുതിയേക്കാവുന്ന സാധനങ്ങളാണ് റെയില്‍വേ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. അത്യാഹിതങ്ങള്‍ ഒഴിവാക്കാനാണ് അത്തരമൊരു നിര്‍ദേശം റെയില്‍വേ നല്‍കിയത്.