‘സബാഷ് ചന്ദ്രബോസ്’; ട്രെയിലർ റിലീസ് ചെയ്തു

Spread the love

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിലെത്തും. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പനൈൽ ആണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്.

video
play-sharp-fill

പ്രമുഖ വിഷ്വൽ ഇഫക്റ്റ് ഡിസൈനർമാരായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജുറാസിക് പാർക്ക് ഉൾപ്പെടെയുള്ള വിദേശ ചിത്രങ്ങൾ കേരളത്തിലെത്തിച്ച ക്യാപിറ്റൽ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 

നാഥ് ശിവശങ്കരൻ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ റൊമാന്‍റിക് ഗാനം ‘കമുകിപ്പാട്ട്’ ട്രെൻഡിംഗ്, ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഇന്ദ്രൻസ്‌ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group