മുൻ എംഎല്‍എ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ മുരളീധരൻ : തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡില്‍ മത്സരിക്കും: കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു.

Spread the love

തിരുവനന്തപുരം: മുൻ എംഎല്‍എ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ മുരളീധരൻ .
തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡില്‍ മത്സരിക്കും.

video
play-sharp-fill

കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്.
കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തില്‍ ഇറക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പാർട്ടികളുമായുള്ള ചർച്ച പൂർത്തിയായി കഴിഞ്ഞു. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസുമായുള്ള ചർച്ച നടക്കുകയാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും പാർട്ടി പരിഗണിച്ചിട്ടുണ്ട്. സ്ഥാനാർഥി പട്ടിക തായാറാണ്.

ഘടകകക്ഷികളുമായി ഒന്നുകൂടി ചർച്ച ചെയ്ത ശേഷം ഇന്നോ നാളെയോ ആയിട്ട് പുറത്തുവിടുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഒന്നാം സ്ഥാനത്ത് വരാൻ വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.