‘നായിന്റെ മോനേ പോലീസേ, ചെറ്റപ്പോലീസേ, നിന്നെ ഞങ്ങൾ എടുത്തോളാം’, നാമജപക്കാരുടെ ഭക്തിനിർഭരമായ മുദ്രാവാക്യങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് ഇന്നലെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലികളിൽ വൈറലായി നാമജപക്കാരുടെ ഭക്തിനിർഭരമായ മുദ്രാവാക്യങ്ങൾ.
‘നായിന്റെ മോനേ പോലീസേ, ചെറ്റപ്പോലീസേ, നിന്നെ ഞങ്ങൾ എടുത്തോളാം’ എന്നായിരുന്നു നാമജപക്കാരുടെ മുദ്രാവാക്യം. കൂടാതെ ജാതി അധിക്ഷേപങ്ങളും ഉപയോഗിച്ച് പൊലീസിനെതിരെയാണ് ഇവരുടെ പ്രകടനം. ഭക്തരാണ് പ്രതിഷേധിക്കുന്നത് എന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ഭക്തർ എന്ന പേരിൽ പ്രതിഷേധിക്കുമ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ അറിയാതെ പുറത്തുവന്നത് നവമാധ്യമങ്ങളിലൂടെ പൊതുസമൂഹം അറിയുകയാണ്. ഇന്നലെ നടന്ന ഹർത്താലിൽ സംസ്ഥാന വ്യാപകമായി വ്യാപക അക്രമമാണ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0