
പത്തനംതിട്ട: ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ് .ശബരിമല പ്രതിഷേധങ്ങള്‍ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല.
ശബരിമലയിലേക്കുള്ള റോഡുകള്‍ നശിച്ചത് യുഡിഎഫ് കാലത്താണ് മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം പുലിയൂർ ചെങ്ങന്നൂർ ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം ബോർഡ് മെമ്പർ പിഡി സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ് എ ടി. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്‌എടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.
അതിനുശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവില്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനുശേഷം ആയിരിക്കും പ്രതി ചേർക്കുക. എത്രയും പെട്ടെന്ന് തന്നെ ഇതിന് പിന്നിലെ ആളുകളെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.



