
കൊച്ചി: ശബരിമല സ്വർണക്കൊള്ളയില്‍ നിർണായക വിവരം പങ്കുവച്ച് എസ്‌ഐടി. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
വിഎസ്‌എസിയില്‍ നടത്തിയ അന്തിമ പരിശോധനാ ഫലം വന്നതോടെയാണ് നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്ന് കണ്ടെത്തിയത്.
കൃത്യമായ കണക്ക് നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും എസ്‌ഐടി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും കട്ടിള പാളിയില്‍ നിന്നും സ്വർണം മോഷ്ടിച്ചെന്നായിരുന്നു നിഗമനം. എന്നാല്‍ ആ കണക്ക് തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണ് പുറത്തുവന്നത്.



