ശബരിമല സ്വർണക്കടത്ത് കേസ്: കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും: കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം.

Spread the love

പത്തനംതിട്ട: ശബരിമലയില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം.
കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

video
play-sharp-fill

ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

നാളെ കോടതിയില്‍ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കും. അതേസമയം, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്‌ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.