ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി: 2 മാസത്തിനകം പുതിയ വിജ്ഞാപനം

Spread the love

 

എരുമേലി : ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു സ്‌ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യൂ വകുപ്പ് നടത്തുന്നത്.

video
play-sharp-fill

2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞ‌ാപനമാണു റദ്ദാക്കിയത്. സാമൂഹികാഘാത പഠനം നട ത്തിയ കൊച്ചി ആസ്‌ഥാനമായ സെൻ്റർ ഫോർ മാനേജ്‌മെന്റ് എന്ന സ്‌ഥാപനം സർക്കാർ പങ്കാ ളിത്തമുള്ള ഏജൻസിയായതി നാൽ അവർ നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ നിയമ സാധുത ചോദ്യം ചെയ്ത‌്, ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചർച്ചിനു കീഴിലു ള അയന ചാരിറ്റബിൾ സൊ സൈറ്റി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

സർ ക്കാർ പങ്കാളിത്തമുള്ള ഏജൻസി സാമൂഹികാഘാതപഠനം നടത്തുന്നതു ചട്ടവിരുദ്ധമാണെന്നുള്ള എസ്‌റ്റേറ്റ് അധികൃതരുടെ വാദം കോടതി അംഗീകരിച്ചു. ഇതോടെ വിജ്ഞാപനം റദ്ദാക്കി നടപടിക്രമങ്ങൾ പാലിച്ചു പുതിയ വിജ്‌ഞാ : പനം ഇറക്കാമെന്നു സർക്കാർ കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതോടെ, കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന പ്രാ ഥമിക വിജ്‌ഞാപനം മുതൽ ഇതുവരെ നടന്ന എല്ലാ നടപടികളും വീണ്ടും നടപടിക്രമം പാലിച്ചു നടത്തേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ചെറുവള്ളി എസ്‌റ്റേറ്റിലെയും സ്വകാര്യവ്യക്‌തികളുടെയും 2570 ഏക്കർ സ്‌ഥലം ഏറ്റെടുക്കുന്നതിനാണു 2023 ജനുവരിയിൽ റവന്യുവകുപ്പ് വിജ്‌ഞാപനം പു റപ്പെടുവിച്ചത്.

എന്നാൽ ഈ വിജ്ഞാപന ത്തിന്റെ അടിസ്ഥാനത്തിൽ സ്‌ഥലം ഏറ്റെടുപ്പുമായി സർ ക്കാർ മുന്നോട്ടുപോകുകയും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം -2013 പ്രകാരം പ്രാഥമിക വിജ്‌ഞാപ നം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വിമാനത്താവള ത്തിനായി ഏറ്റെടുക്കുന്ന സ്‌ഥലംറവന്യൂ വകുപ്പ് അളന്നുതിരിച്ച് വില നിർണയിക്കുന്ന നടപടികൾ ആരംഭിക്കാനിരിക്കെയാണു സ്‌ഥലം ഏറ്റെടുക്കലിനുള്ള വി
ജ്‌ഞാപനം സർക്കാർ റദ്ദാക്കിയിരിക്കുന്നത്.