സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

Spread the love

പത്തനംതിട്ട: തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് തുടക്കമായി. ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു.

video
play-sharp-fill

മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപാലങ്കാരവും പുഷ്‌പാലങ്കാരവും ഉണ്ട്. സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്.

അതേസമയം വിശേഷ ദിവസമായിട്ടും ഇന്ന് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിൽ കുറവാണ്. 6 മണി വരെ 60000ത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group