
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റി ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെതിരെയും മൊഴി നല്കി.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് മൊഴി.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്പോണ്സര്മാരില് ഒരാളായ നാഗേഷും തമ്മില്‍ ബന്ധമുണ്ടെന്നും പോറ്റി മൊഴി നല്കി. നാഗേഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. നാഗേഷും മറ്റൊരു സ്പോണ്‍സറായ കല്‍പേഷും നിലവില്‍ കാണാമറയത്താണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചെന്നൈയില്‍ പോയി പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എസ്ഐടിക്ക് വിവരം ലഭിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉണ്ണികൃഷ്ണന് പോറ്റി അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പായിരുന്നു ദുരൂഹമായ കൂടിക്കാഴ്ച നടന്നത്.
സ്മാര്‍ട്ട് ക്രിയേഷന്‍സിന് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കുന്ന മൊഴിയും ഉണ്ണികൃഷ്ണന് പോറ്റി നല്കി.
വന്‍ഗൂഢാലോചനയാണ് നടന്നതെന്നും സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചുനല്കിയെന്നും മൊഴിയിലുണ്ട്. വിവാദകാലയളവില്‍ ദേവസ്വംബോര്‍ഡില്‍ ഉദ്യോഗസ്ഥരായിരുന്നവരെ സംശയനിഴയില്‍ നിര്‍ത്തുന്നതാണ് മൊഴി.