
കോട്ടയം: ശബരിമല മുന്നൊരുക്കവുമായി കോട്ടയം കെ.എസ്.ആർ.ടി.സി. 17നാണ് ശബരിമല നടതുറക്കുന്നതെങ്കിലും വ്യാപാരികളുടെയും മറ്റും സൗകര്യാർഥം 15ന് തന്നെ ആദ്യ ബസ് പമ്പയിലേക്ക് പോകും.
ശബരിമല മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തുനിന്ന് 50 സ്പെഷല്‍ ബസുകള്‍ എരുമേലി-പമ്പ റൂട്ടില്‍ സർവീസ് നടത്തും. തിരക്ക് വർധിക്കുന്ന സാഹചര്യത്തില്‍ അധിക സർവീസ് ക്രമീകരിക്കും.
മകരവിളക്ക് വാരത്തില്‍ അധികമായി 20 ബസുകള്‍കൂടി കോട്ടയത്തെത്തു ക്രമീകരിക്കും. ഡ്രൈവറും കണ്ടക്‌ടറും ഉള്‍പ്പെടെയാണ് വിവിധ ഡിപ്പോകളില്‍നിന്ന് ബസുകള്‍ കോട്ടയത്ത് എത്തുന്നത്. മികച്ച ഫിറ്റ്നെസ് ഉള്ള ബസുകള്‍ എത്തിക്കാനാണ് നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ സ്റ്റേഷനു മുന്നില്‍ എരുമേലിക്കും പമ്പയ്ക്കും പുറപ്പെടാൻ പാകത്തില്‍ എപ്പോഴും രണ്ട് ബസുകള്‍ പാർക്ക് ചെയ്യാൻ റെയില്‍വേ അനുവദിച്ചിട്ടുണ്ട്.
കൂടാതെ കോട്ടയം ജില്ലാ ജയില്‍ മുതല്‍ റെയില്‍വേ സ്റ്റേഷൻ വരെയുള്ള റോഡുകളില്‍ പത്തു ബസുകള്‍ പാർക്ക് ചെയ്യും.
ശബരിമല തീർഥാടകരല്ലാത്തവർക്കും സ്പെഷല്‍ ബസില്‍ യാത്ര ചെയ്യാം. പ്രധാന സ്റ്റോപ്പുകള്‍ അമ്പലത്തില്‍ ദീപാരാധനയ്ക്കു ശേഷം ദിവസവും ഒരു സ്പെഷല്‍ ബസ് പമ്പയിലേക്ക് സർവീസ് നടത്തും. തീർഥാടകർ ആവശ്യപ്പെട്ടാല്‍ ഇടത്താവളങ്ങളിലെത്തിയും ആളെടുക്കും.
45 തീർഥാടകരുടെ ടീം ആവശ്യപ്പെട്ടാല്‍ അതാത് സ്ഥലങ്ങളില്‍ പോയി സർവീസ് നടത്താനും ക്രമീകരണമുണ്ട്.



