
കോട്ടയം: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർഥാടകർക്ക് ചികിത്സയൊരുക്കാൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യങ്ങളൊരുങ്ങി.
12 കിടക്കകളുള്ള ഐസിയു യൂണിറ്റ് അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയില്‍ സജ്ജമാക്കി. വിവിധ സംഘടനകളുടെ ഹെല്പ് ഡെസ്കുകളും റവന്യു വകുപ്പിന്റെ കണ്ട്രോള് റൂമും തുറന്നു.
ഇതുവഴി തീർഥാടകർക്ക് ചികിത്സാസേവനങ്ങള്‍ ഉറപ്പാക്കാനാകും. 2026 ജനുവരി 20 വരെ ഇത് പ്രവർത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീർഥാടകർക്ക് സഹായ നിർദേശങ്ങള്‍ക്കായി വളണ്ടിയർമാരെയും നിയോഗിച്ചു. ആശുപത്രിയിലെ രണ്ടാം വാർഡില്‍ (അനക്സ്) സ്ത്രീകള്‍ക്ക് 13ഉം പുരുഷൻമാർക്ക് 16ഉം കിടക്കകളുള്ള അയ്യപ്പ വാർഡുകളും ഒരുങ്ങി.
തീർഥാടകർക്ക് ചികിത്സയ്ക്ക് പുറമെ മരുന്നുകളും അനുബന്ധ സൗകര്യങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ അറിയിച്ചു.




