
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് പ്രവർത്തകൻ. റാന്നി കോടതിയില്‍ ഉണ്ണികൃഷ്ണന് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് പ്രവർത്തകൻ ലെവിൻ തോമസ് വേണാട്ട് ആണ്.
സ്വർണ്ണ മോഷണം കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ശേഷവും കോണ്‍ഗ്രസ് സമരം തുടരുന്നതിനിടയാണ് കോണ്‍ഗ്രസ് പ്രവർത്തകൻ പ്രതിക്കായി കോടതിയില്‍ ഹാജരായത്. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ കെ എസ് യു വൈസ് പ്രസിഡന്റ് ആയിരുന്നു ലെവിൻ.
അതേസമയം ശബരിമല സ്വർണമോഷണത്തില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരു കേന്ദ്രീകരിച്ചെന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘം ആണ്. കല്‍പേഷ് ഉള്‍പ്പെടെയുള്ള കർണാടക സ്വദേശികളാണിവർ. സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് ഈ സംഘം ആണെന്നും തനിക്ക് വലിയ ലാഭം ഉണ്ടായിട്ടില്ലെന്നും ആണ് ഉണ്ണികൃഷ്ണൻ മൊഴി നല്‍കിയത്. തെളിവെടുപ്പ് വേഗത്തിലാക്കി ചൊവ്വാഴ്ചയോടെ കോടതിയില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ കൂട്ടുപ്രതികളില്‍ പ്രധാനികളെ കൂടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിക്ക് പിന്നാലെ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, സുനില്‍കുമാർ എന്നിവരെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. ഇവരെ കൂടി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ