
തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണ കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
സുധീഷ് കുമാര്‍ മഹസറില്‍ കൃത്രിമം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തു വരവേയാണ് അറസ്റ്റുണ്ടായത്.
സ്വര്‍ണ്ണ മോഷണ കേസിലെ മൂന്നാമത്തെ അറസ്റ്റാണ് സുധീഷ് കുമാറിന്റേത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. മുരാരി ബാബുവിനെകോടതിയില് ഹാജരാക്കിയതിനു പിന്നാലെയാണ് എസ്‌ഐടി സുധീഷ് കുമാറിനെ ചോദ്യം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതും തുടര്‍ന്ന് അറസ്റ്റ് ഉണ്ടായതും.



