ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ രക്ഷപ്പെടുമെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ:പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ സഹായകമായ പഴുതുകള്‍ക്കുള്ള വൈറസുകള്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Spread the love

തിരുവനനന്തപുരം: ശബരിമല സ്വർണ്ണക്കടത്തുകേസില്‍ പ്രതികള്‍ക്കെതിരേയുള്ള പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ സഹായകമായ പഴുതുകള്‍ക്കുള്ള വൈറസുകള്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

video
play-sharp-fill

കേരളത്തിലെ ഇസ്ലാമിക സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കുന്നതില്‍ താല്‍പര്യമില്ലേ എന്ന് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. കേന്ദ്ര സർക്കാർ അവതരിപ്പിച്ചവഖവ് നിയമത്തെ രണ്ടുമുന്നണികളും എതിർക്കുന്നു. രണ്ടു മുന്നണികളും കേരളത്തിന്റെ സുരക്ഷയ്‌ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. അവർക്ക് പ്രീണന രാഷ്‌ട്രീയമാണ് നടപ്പാക്കുന്നത്. അപ്പോള്‍ ആരോടും നീതി പുലർയത്താനാവില്ല.

അതിനാലാണ് ബിജെപി എല്ലവർക്കും തുല്യനീതി എന്ന നയം എടുത്തിരിക്കുന്നത്. – ബിജെപിയുടെ കേരള സുരക്ഷിതനയം പറയുന്നത് എല്ലാവർക്കു വിശ്വാസം സംരക്ഷിക്കാനാകുമോ? കേരളത്തിന്റെ അടിസ്ഥാന വിശ്വാസം സംരക്ഷിക്കാനാകുമെങ്കില്‍ അത് ബിജെപിക്കു മാത്രമാണ്കേ കേരളത്തിലെ മുഖ്യമന്ത്രിയോടു പറയട്ടെ ശബരിമലയിലെ സ്വർണ്ണക്കൊള്ള കേരളത്തിലെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഞാൻ അതിന്റെ പ്രഥമവിവര റിപ്പോർട്ടു കണ്ടു. അതില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ക്കുള്ള വൈറസുകള്‍ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

– പക്ഷേ, രണ്ടു മന്ത്രിമാർ ജനമനസ്സുകളില്‍ സംശയത്തനിഴലിലാണ്. അവരെ എങ്ങനെയാണ് നിങ്ങള്‍ക്ക് ന്യായീകരിക്കാനാവുക. നിഷ്പക്ഷ അന്വേഷണം നടത്താൻ ആവില്ല. യുഡിഎഫിനും പറ്റില്ല. കാരണം അവരുടെ നേതാക്കളും ഈ കേസിലെ പ്രതികള്‍ക്ക് ഒപ്പം ഫോട്ടോയില്‍ കാണുന്നു.ഒരു നിഷ്പക്ഷ ഏജൻസിയെ ഏല്‍പ്പിക്കാൻ തയാറുണ്ടോ.

അല്ലെങ്കില്‍ നാടു
ഇത് ജനാധിപത്യമാണ് സേച്ഛാ തീരുമാനങ്ങള്‍ നടക്കില്ല എന്ന് പിണറായി വിജയൻ മനസ്സിലാക്കണം. ബിജെപിയുടെ പ്രക്ഷോഭത്തില്‍ നിങ്ങള്‍ക്ക് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിനു വഴങ്ങേണ്ടിവരും.

പിണറായി വിജയനോട് പറയട്ടെ ഇറങ്ങിപ്പോകാൻ സമയമായി, തിരികെവരാൻ ആകില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നടത്തുന്ന ഗുസ്തി വെറും നാടകമാണ്. കോണ്‍ഗ്രസിന് ആവശ്യം വരുമ്ബോഴൊക്കെ കമ്മ്യൂണിസ്റ്റുകള്‍ സഹായിച്ചു. ത്രിപുരയിലും ബംഗാളിലും അവർ ഒന്നിച്ചു. ബംഗാളില്‍ ബിജെപി സർക്കാർ ഉണ്ടാക്കും. 2024 ഉം 25 ഉം ബിജെപിക്ക് വിജയവർഷങ്ങളായിരുന്നു. അത് 2026 ലും തുടരും, അമിത് ഷാ പറഞ്ഞു.