
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം മുൻ കമ്മീഷറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ വാസു ജയിലില്‍ തുടരും.കട്ടിളപ്പാളി കേസില്‍ എൻ.വാസു മൂന്നാം പ്രതിയാണ്.
2019ല്‍ ദേവസ്വം കമ്മീഷ ണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.




