ശബരിമല സ്വർണക്കൊള്ള: ഏറ്റവും ഒടുവില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയില്‍.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ കേസില്‍ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുമ്ബോള്‍ കുരുക്കിലാകുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തില്‍ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.

video
play-sharp-fill

പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാൻ തിങ്കളാഴ്ച കോടതിയെ സമീപിചേക്കും എന്നാണ് വിവരം. നഷ്ടത്തിന്‍റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും.

എസ്‌ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികള്‍ ആക്കിയാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവും ഒടുവില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയില്‍ ഉണ്ടാകും. 2019 ലെ സ്വർണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങള്‍ ഇഡി അന്വേഷണ പരിധിയില്‍ വരും.