
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ പൂര്‍ണമായും പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴിയുമായി എന്‍.
വിജയകുമാര്‍.
ഇന്നലെയാണ് പത്മകുമാറിന്റെ ബോര്‍ഡിലെ അംഗമായ വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു വിജയകുമാറിന്റെ മൊഴി.
പത്മകുമാര്‍ സഖാവാണ് ബോര്‍ഡിലെ പ്രധാനകാര്യങ്ങള്‍ നോക്കുന്നതും ചെയ്യുന്നതും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോകുന്നു എന്ന് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമാണ്. തീരുമാനം എടുത്തതും അദ്ദേഹമാണ്. സഖാവ് പറഞ്ഞത് അനുസരിച്ച് മിനിട്സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. ഇത് പ്രശ്നമാകുമെന്ന് കരുതിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ സ്വര്‍ണക്കൊളളയാണ് ലക്ഷ്യമെന്ന് അറിയില്ലായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്‍കി.നേരത്തെ വിജയകുമാറിനെയും മറ്റൊരു ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്‌ഐടി ചോദ്യംചെയ്തിരുന്നു. ഇതേ മൊഴി തന്നെയാണ് അന്നും ഇരുവരും നല്‍കിയത്. ഇതോടെയാണ് എ പത്മകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ വേഗത്തില്‍ കടന്നത്.
2019ലെ ഭരണസമിതിയില്‍ പത്മകുമാറിന്റെ അപ്രമാദിത്വമായിരുന്നു എന്ന് അംഗങ്ങള്‍ മൊഴി നല്‍കുമ്ബോള്‍ അത് ആരുടെ പിന്തുണയിലാണ് എന്ന ചോദ്യവും പ്രസക്തമാണ്. സിപിഎം പ്രതിനിധിയായി എത്തിയിട്ടും വിജയകുമാറിനെ പോലും അറിയിക്കാതെ പത്മകുമാര്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയിലേയോ സര്‍ക്കാരിലേയോ ഉന്നതരുടെ പിന്തുണ ഉറപ്പായും ഉണ്ടാകണം. ഈ സംശയമാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംശയനിഴലില്‍ നിര്‍ത്തുന്നത്.




