ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനായി താമസിയാതെ ഇ.ഡി പൊക്കും.

Spread the love

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യം നേടിയ മുരാരി ബാബു പുറത്തിറങ്ങിയാലും രക്ഷയില്ല. എസ്ഐ ടി ക്കു പുറമെ ഇ.ഡിയുടെ കുരുക്ക്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഇ.ഡി.
ചോദ്യം ചെയ്‌തേക്കും.

video
play-sharp-fill

ജാമ്യം ലഭിച്ച മുരാരി ബാബു പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. വൈകാതെ തന്നെ ഇ.ഡി. മുരാരി ബാബുവിനെ തേടി എത്തിയേക്കും.
ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കി വിധിയായത്.

ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചാണ് മുരാരി ജയിലിനു പുറത്തിറങ്ങുന്നത്.
അതേസമയം എസ്‌ഐടി അറസ്റ്റു ചെയ്ത ശബരിമല തന്ത്രിയുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. 14 ദിവസം കൂടിയാണ് തന്ത്രിയുടെ റിമാന്‍ഡ് കോടതി നീട്ടി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയായി ചങ്ങനാശേരി സ്വദേശിയായ മുരാരി ബാബു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഴുവന്‍ പ്രതികളുടെ വീട്ടിലും കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിക്കുകയും ചെയ്തിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്‌പോണ്‍സര്‍മാര്‍, ജ്വല്ലറി ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചന ഈ അന്വേഷണത്തില്‍ വെളിപ്പെട്ടുവെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഇ.ഡി. മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.