ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എല്‍.എയുമായിരുന്ന എ.പത്മകുമാറിന്റെ ജുഡീഷ്യല്‍ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി കൊല്ലം വിജിലൻസ് കോടതി

Spread the love

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എല്‍.എയുമായിരുന്ന എ.പത്മകുമാറിന്റെ ജുഡീഷ്യല്‍ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി.

video
play-sharp-fill

കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാൻഡ് ‍കാലാവധി അവസാനിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസില്‍ എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്.ഐ.ടിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന എസ്.ഐ.ടിയുടെ ആവശ്യം പരിഗണിച്ചാണിത്.