ശബരിമല സ്വർണക്കൊള്ളയുടെ കണക്കുകൾ ഒന്നൊന്നായി പുറത്ത്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് നൽകി: ശബരിമല വികസനത്തിന് എന്നു പറഞ്ഞ് പലപ്പോഴായി 70 ലക്ഷം രൂപ കൈപ്പറ്റി: പണം നല്‍കിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടതായും ഗോവർധൻ.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്.
ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.

video
play-sharp-fill

ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവർധൻ മൊഴി നല്‍കി. ശബരിമലയിലെ വികസന പ്രവർത്തനങ്ങള്‍ക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെംഗളൂവിലും എത്തി സ്പോണ്‍സർമാരെ കാണാൻ ശ്രമിച്ചു. പണം നല്‍കിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു.

ശബരിമല വിഷയം തീർക്കാൻ തനിക്ക് കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ഗോവർധന്റെ മൊഴി. ഇന്നലെയാണ് ഗോവർധൻ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ്‌ഐഎടിക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ

സെക്രട്ടറി ആർ ജയശ്രീ ഉള്‍പ്പെടെയുള്ളവരെ വിളിപ്പിക്കും. റിമാൻഡിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനും നീക്കമുണ്ട്.