ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്.

Spread the love

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്.

video
play-sharp-fill

കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇതിനായുള്ള നീക്കം പത്മകുമാര്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍, ബോര്‍ഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന് 2019 ഫെബ്രുവരി ആദ്യം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അത്തരത്തില്‍ ബോര്‍ഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാന്‍ സാധിക്കില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്.

ഇതിനു പിന്നാലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ വഴി നീക്കം നടത്തുകയായിരുന്നു. പത്മകുമാര്‍ നല്‍കിയ കത്തിന് പിന്നാലെയാണ് മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് എന്നു രേഖപ്പെടുത്തിയത്. മുരാരി ബാബുവിന്റെ

ഇടപെടലിനായി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പത്മകുമാറിന് കുരുക്കായത്. ബോര്‍ഡ് അറിയാതെ പത്മകുമാര്‍ മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയെന്ന് എസ്‌ഐടി കണ്ടെത്തി.