
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറില്‍ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങള്‍ ലഭിച്ചു.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഉന്നതരുടെ പങ്കിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായതാണ് സൂചന.
പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും. കണ്ഠരര് മോഹനരുടെയും കണ്ഠരര് രാജീവരുടെയും മൊഴിയില്‍ എസ്‌ഐടി വിശദമായ അന്വേഷണം നടത്തുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെന്ന് മൊഴി നല്‍കി തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും
ആചാരപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നും തന്ത്രിമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. എൻ.വാസു ഉള്‍പ്പെടെയുള്ളവരുടെ നിർദേശങ്ങള്‍ അനുസരിക്കുകയായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറും മൊഴി നല്‍കിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. അദ്ദേഹവുമായി സൗഹൃദവും ഉണ്ട്. പക്ഷേ സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതില്‍ യാതൊരു ഇടപെടല്‍ നടത്തിയിട്ടില്ല.ദൈവതുല്യർ ആരാണെന്ന് അറിയില്ലെന്നായിരുന്നു പത്മകുമാറിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കണ്ഠരര് രാജീവരുടെ മറുപടി.



