ശബരിമല സ്വർണക്കടത്ത് കേസിൽ അന്വേഷണം കടുപ്പിച്ച് എസ്ഐ ടി: കോൺഗ്രസും സമരം ശക്തമാക്കുന്നു: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്‌ നടത്തും.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം.

video
play-sharp-fill

2019ല്‍ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡും കേസില്‍ പ്രതി പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു

അക്കാലത്തെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴികളും എടുത്തുവരികയാണ്. ഇതു പൂർത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങള്‍ക്കെതിരായ നടപടികളിലേക്ക് സംഘം കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുമ്പായി ചില ഇടനിലക്കാരെയും പ്രതി പട്ടികയിലുള്ള ചില ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്‌തേക്കും

അതേസമയം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്‌ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാർച്ച്‌ ഉദ്ഘാടനം ചെയ്യും. വിഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.