
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ അമൂല്യ പൈതൃകവസ്‌തുക്കള്‍ കടത്തുന്ന രാജ്യാന്തരസംഘത്തിനു പങ്കുണ്ടോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരു മുന്‍ പ്രസിഡന്റിന്റെ ഇടപെടലുകളും സംശയനിഴലില്‍.
ഇദ്ദേഹം മുഖേന ശബരിമലയില്‍ പല പ്രവൃത്തികളും ഏറ്റെടുത്ത ഒരു കമ്പനിയെ ചൂഴ്‌ന്നും ദുരൂഹത നിലനില്‍ക്കുന്നു.സംസ്‌ഥാനത്തെ പുരാതനമായ പല ക്ഷേത്രങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ കയറിപ്പറ്റാന്‍ കമ്പനിക്ക് ഒത്താശചെയ്‌തത് ബോര്‍ഡിലെ ഈ ഉന്നതനായിരുന്നെന്നാണ് സൂചന.
ശബരിമലയില്‍ പതിനെട്ടാംപടിക്കു സമീപം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആചാരലംഘനമാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
സോപാനത്തുള്‍പ്പെടെ അതീവസുരക്ഷാമേഖലകളിലെല്ലാം കമ്പനി പ്രതിനിധികള്‍ വിലസി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോട്ടോഗ്രഫി നിരോധനം പോലും ഇവര്‍ക്കു ബാധകമായിരുന്നില്ല. റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് സന്നിധാനത്ത് അനിയന്ത്രിത സ്വാതന്ത്ര്യം നല്‍കിയെന്നും കോടതി കണ്ടെത്തിയിരുന്നു.
സമാനമായ സ്വാതന്ത്ര്യം മുന്‍ പ്രസിഡന്റ് ഈ കമ്പനിക്കും നല്‍കിയിരുന്നു. സ്വര്‍ണക്കൊള്ള നടന്ന കാലയളവില്‍ത്തന്നെയാണ് ഉന്നതന്‍ ഈ കമ്പനിയെ ശബരിമലയിലെത്തിച്ചത്.




