play-sharp-fill
ശബരിമല : യുവതികളെ തടയുമെന്ന് സുധാകരൻ, ഇല്ലെന്ന് ചെന്നിത്തല

ശബരിമല : യുവതികളെ തടയുമെന്ന് സുധാകരൻ, ഇല്ലെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന യുവതികളെ തടയുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. വരുന്ന മണ്ഡലകാലത്ത് സന്നിധാനത്തെത്താൻ ശ്രമിക്കുന്ന 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുമെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. മറ്റ് വിശ്വാസികളുടെ ആരാധനാലയങ്ങളെയും ബാധിക്കുന്ന ക്യാൻസറാണ് ഇതെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്.

യുവതീ പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി ജനുവരി 22ന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. അതുവരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. ഫലത്തിൽ ഈ മണ്ഡലകാലത്ത് യുവതികൾക്ക് പ്രവേശിക്കാനുള്ള അവസരമാണുള്ളത്. എന്നാൽ സേവ് ശബരിമല സംഘങ്ങളും ബി.ജെ.പിയുമെല്ലാം യുവതീപ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സ്ത്രീകളെ തടയുന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സുധാകരൻ പറയുന്നതിനെക്കുറിച്ച് സുധാകരനോട് ചോദിക്കണമെന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.