
പമ്പ: ശബരിമലയില്‍ തീർഥാടനത്തിരക്ക് തുടരുന്നു. 87,585 ഭക്തരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്.
സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും കൂടുതല്‍ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തും. എരുമേലിയില്‍ കെ ജയകുമാറിന്റെ അധ്യക്ഷതയില്‍ അവലോകനയോഗവും നടക്കും.
ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തിരക്കാണ് മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ സന്നിധാനത്ത്. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്ബമുതല്‍ തീർഥാടകരെ കടത്തിവിട്ടതിനാല്‍ എല്ലാവർക്കും ദർശനം നടത്താനായി. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അധികമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണവും വര്‍ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് പമ്ബയില്‍നിന്നും അന്തർസംസ്ഥാന കെഎസ്‌ആർടിസി സർവീസുകള്‍ക്ക് പെർമിറ്റ് അനുവദിച്ചു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പുതിയ സർവീസുകള്‍. ഇതിനായി 67 ബസുകള്‍ക്ക് പെർമിറ്റ് ലഭിച്ചു. തമിഴ്നാട്ടിലെ ഏഴു കേന്ദ്രങ്ങളിലേക്കാണ് പുതിയ സർവീസുകള്‍. ചെന്നൈ, കോയമ്ബത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്ബം, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് ഉടൻ സർവീസ് ആരംഭിക്കുന്നത്.
ബംഗളൂരുവിലേക്കും ഉണ്ടാകും. മണ്ഡലകാലത്തേക്ക് പൂള്‍ ചെയ്‌തിരിക്കുന്ന ബസുകള്‍ക്കാണ് പെർമിറ്റ്. അടുത്ത ആഴ്‌ചയോടെ തമിഴ്‌നാട്ടിലേക്കുള്ള സർവീസ് തുടങ്ങും. ഡിസംബർ പകുതിയോടെയാകും ബംഗളൂരു സർവീസ്. നട തുറന്ന് പത്ത് ദിവസം പിന്നിട്ടപ്പോള്‍ തീർഥാടകർക്ക് പമ്ബയിലേക്കും തിരിച്ചുമായി അയ്യായിരത്തിലധികം ദീർഘദൂര സർവീസുകളാണ് നടത്തിയത്. റെക്കോഡ് വരുമാനവും ലഭിച്ചു.



