
പത്തനംതിട്ട:ശബരിമല സന്നിധാനത്ത് എസ്‌ഐടിയുടെ ശാസ്ത്രീയ പരിശോധന. ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സാമ്പിള്‍ ശേഖരിച്ചു.
ശ്രീകോവിലിനു ചുറ്റും നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
പരിശോധന മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം സന്നിധാനത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. നട അടച്ചതിനുശേഷം സാമ്പിളുകള്‍ ശേഖരിക്കാനായിരുന്നു ആദ്യം തിരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


