ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു: 14 ദിവസത്തേയ്‌ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്‌ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്

video
play-sharp-fill

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല.
അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.

റിമാൻഡ് 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടിള പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല.