ശബരിമലയിൽ ആവശ്യത്തിന് പൊലീസുകാരുണ്ട്; കേന്ദ്രസേന ഉടനെത്തും; കോട്ടയം,പത്തനംതിട്ട ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങി; ഡിജിപി റവാഡ ചന്ദ്രശേഖർ

Spread the love

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്.

video
play-sharp-fill

ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്‌നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല.

സ്‌ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.‌‌ കേന്ദ്രസേന ബിഹാർ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. 20ന് മുൻപ് സേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റാവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.