ശബരിമലയിൽ ഭക്തജന പ്രവാഹം;ഇതുവരെയെത്തിയത് ആറര ലക്ഷം പേർ, സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി

Spread the love

തിരുവന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ച് 6 ദിവസം പിന്നിടുമ്പോൾ
ഇന്ന് വൈകീട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു.

video
play-sharp-fill

സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.

ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. വൈകീട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11516 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group