ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന മുണ്ടക്കയം – കോരുത്തോട് പാതയില്‍ വണ്ടൻപതാല്‍ തേക്ക്കൂപ്പില്‍ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമാകുന്നു.

Spread the love

മുണ്ടക്കയം : ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന മുണ്ടക്കയം – കോരുത്തോട് പാതയില്‍ വണ്ടൻപതാല്‍ തേക്ക്കൂപ്പില്‍ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമാകുന്നു.
പകല്‍ സമയങ്ങളില്‍ പോലും റോഡില്‍ കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിലാണ്.

video
play-sharp-fill

കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടക വാഹനം ഇടിച്ച്‌ കാട്ടുപോത്ത് ചത്തിരുന്നു. ഉള്‍ക്കാടുകളില്‍ നിന്ന് എസ്റ്റേറ്റിന് സമീപമുള്ള തോട്ടിലേക്ക് വെള്ളം കുടിക്കാൻ എത്തുന്നതാണ് കാട്ടുപോത്തുകള്‍.

ആളുകളെ ആക്രമിക്കാനുള്ള സാദ്ധ്യതയുമേറെയാണ്. വാഹനങ്ങളുടെ മുന്നിലേക്ക് ചാടുന്നതും പതിവാണ്. കഴിഞ്ഞദിവസം റോഡിന്റെ കുറുകെ ചാടിയോടുന്ന കാട്ടുപോത്തിന്റെ വീഡിയോ യാത്രക്കാർ ഫോണില്‍ പകർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയം അതുവഴി വന്ന രണ്ടു വാഹനങ്ങളും നിറുത്തുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാർ കരുതലോടെ ഇതുവഴി സഞ്ചരിക്കണമെന്ന നിർദ്ദേശം അധികൃതർ നല്‍കിയിട്ടുണ്ട്.