play-sharp-fill
ശബരിമലയിലെത്തിയ 25 അംഗ സംഘത്തോട്‌ 6 മണിക്കൂറിനകം ദർശനം നടത്തി തിരികെ പോകണമെന്ന് പൊലീസ്

ശബരിമലയിലെത്തിയ 25 അംഗ സംഘത്തോട്‌ 6 മണിക്കൂറിനകം ദർശനം നടത്തി തിരികെ പോകണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ശബരിമല: 6 മണിക്കൂർ കൊണ്ടു നിലയ്ക്കലിൽ നിന്നു സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങണമെന്നു നിർദേശിച്ച് പൊലീസിന്റെ നോട്ടിസ്. കൊല്ലം ശക്തികുളങ്ങരയിൽ നിന്നുള്ള 25 അംഗ സംഘം യാത്ര ചെയ്ത വാൻ ഇലവുങ്കലിനു സമീപം തടഞ്ഞാണു നോട്ടിസ് നൽകിയത്. വാഹനം നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എല്ലാവരുടെയും ഫോട്ടോ എടുക്കുകയും തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ചെയ്തു.

ശബരിമലയിൽ മറ്റ് ഉദ്ദേശ്യങ്ങൾക്കായി വരുന്നെന്നു സംശയം തോന്നുന്നവർക്കു മാത്രമാണു നോട്ടിസ് നൽകുന്നതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ വിവരം ശേഖരിച്ച് അതതു പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിക്കും. പൊലീസ് ആക്ട് (39) പ്രകാരം ക്രമസമാധാന പ്രശ്‌നമൊഴിവാക്കാൻ ഏതു വ്യക്തിക്കും ഇത്തരം നോട്ടീസ് നൽകാമെന്നും പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണു ശബരിമലയെന്നും കൂട്ടത്തോടെ നിന്നു ശരണം വിളിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മാധ്യമങ്ങളെ കാണരുതെന്നും നോട്ടിസിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 മണിക്കൂർ കൊണ്ട് നിലയ്ക്കലിൽ നിന്നു സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങണമെന്ന പൊലീസ് നിർദേശം മനുഷ്യാവകാശ കമ്മിഷന്റെ മുൻപിലും എത്തി. ഈ നിർദേശം അപ്രായോഗികമാണെന്നും നല്ല ആരോഗ്യമുള്ളവർക്കു പോലും ഇതു സാധിക്കില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹൻദാസ് പറഞ്ഞു. ഡിജിപിയോടു വിശദീകരണം തേടുമെന്നും അറിയിച്ചു.