ശബരിമല നട ഇന്ന് 4 മണിക്ക് തുറക്കും:അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.

Spread the love

പമ്പ: മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ഇന്ന് ശബരിമല നട തുറക്കും

വൈകുന്നേരം 4 മണിക്കാണ് നടതുറക്കുക.

അഞ്ച് മണിയായിരുന്നു നേരെത്തെ തീരുമാനിച്ചത്. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്.

ഇത്തവണ ദർശന സമയം 16ല്‍ നിന്ന് 18 മണിക്കൂറാക്കി ഉയർത്തി. പ്രതിദിനം 80,000 പേർക്കും വെർച്ച്‌വല്‍ ക്യൂ വഴി 70000 പേർക്കും ദർശന സൗകര്യം ഒരുക്കും.

സ്പോട് ബുക്കിങ് ഇല്ല. പകരം നേരിട്ട് എത്തുന്നവർക്ക് ബുക്ക് ചെയ്യാൻ .പമ്പ, വണ്ടിപ്പെരിയാർ, എരുമേലി എന്നീ മൂന്നിടങ്ങളില്‍ തത്സമയം ഓണ്‍ലൈൻ കൌണ്ടറുകള്‍ ഉണ്ടാകും.

തിരക്ക് കൂടുതല്‍ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയില്‍ കൂടുതല്‍ നടപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ജർമൻ പന്തലും തയ്യാറാണ്. 8,000 പേർക്ക് പമ്പയില്‍ സുരക്ഷിതമായി നില്‍ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ