ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതില്‍ അവർക്കു മുന്നില്‍ തുറക്കുമെന്ന് ഇടത് സഹയാത്രികൻ അശോകൻ ചരുവില്‍.

Spread the love

കൊച്ചി : ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതില്‍ അവർക്കു മുന്നില്‍ തുറക്കുമെന്ന് ഇടത് സഹയാത്രികൻ അശോകൻ ചരുവില്‍.

ഫേസ്ബുക്ക് പോസ്റ്റിലാണ് അശോകന്‍ ചരുവിലിന്റെ ഈ പരാമർശം.
ആഗോള അയ്യപ്പഭക്തസംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചരുവില്‍ ശബരിമലയിലെ യുവതീപ്രവേശം ചര്‍ച്ചയാക്കിയിരിക്കുന്നത്.

സനാതനം എന്നു കരുതപ്പെടുന്ന ആചാരങ്ങള്‍ക്കെതിരെ വലിയ ജനകീയ സമരങ്ങള്‍ നടന്ന ഒരു പ്രദേശമാണ് കേരളം. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ, വിവേചനങ്ങള്‍ക്കെതിരെ വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങള്‍; ക്ഷേത്രപ്രവേശനവിളംബരം എന്നിവക്കെതിരെ ഉണ്ടായതുപോലെ സ്ഥായിയായ എതിര്‍പ്പുകള്‍ ശബരിമലയിലെ യുവതിപ്രവേശത്തിനു നേരെ ഉണ്ടായിട്ടില്ല.
ദളിതരുടെ ജീവിതം നരകമാക്കേണ്ടത് സവര്‍ണ്ണസനാതനികളുടെ ജന്മദൗത്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടുപോലും എല്ലാ വേലിക്കെട്ടുകളും തകര്‍ത്ത് അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തന്ത്രിമാരുടേയും വാദ്ധ്യാന്മാരുടേയും എതിര്‍പ്പിനെ അവഗണിച്ച്‌ രാജാവിന് വിളംബരവുമായി പിറകെ ചെല്ലേണ്ടി വന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തില്‍ വണ്ടിയെ കാളയ്‌ക്കു മുന്നിലാണ് കെട്ടിയത്.

ആ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കണം എന്നൊരു ആവശ്യം അതുവരെ കേരളത്തില്‍ ഉയര്‍ന്നതായി അറിവില്ല. അതു സംബന്ധിച്ച്‌ ഒരു ചര്‍ച്ചയോ സംവാദമോ പ്രക്ഷോഭമോ ഇവിടെ ഉണ്ടായില്ല. – എന്നുമാണ് അശോകൻ ചരുവില്‍ പറയുന്നത് .