play-sharp-fill
ശബരിമല: പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഭക്തരെ ബന്ദിയാക്കിയാണോ വിധി നടപ്പാക്കുന്നത്‌

ശബരിമല: പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഭക്തരെ ബന്ദിയാക്കിയാണോ വിധി നടപ്പാക്കുന്നത്‌

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിൽ ഞായറാഴ്ച നടന്ന പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശബരിമലയിൽ പൊലീസ് അതിരു കടക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സന്നിധാനത്ത് എന്തിനാണ് ഇത്രയധികം പൊലീസെന്നും ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ഉച്ചക്ക് ഒന്നേ മുക്കാലിന് എ.ജി കോടതിയിൽ ഹാജരായി വിശദീകരണം നൽകണം. ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന്് അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്തധികാരമാണുള്ളതെന്നും സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണത്തിന് ആരാണ് അധികാരം നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു. അയ്യപ്പൻമാരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തത് ആരെന്ന് വിശദീകരിക്കണം. നടപന്തലിൽ ഭക്തർ വിരി വെക്കാതിരിക്കാൻ ആരു പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്ന് വ്യക്തമാക്കണമെന്നും ഹൈകോടതി പറഞ്ഞു. ശബരിമല സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിക്കുമ്‌ബോഴായിരുന്നു ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ വിമർശനം.