ശബരിമല തിരക്ക് നിയന്ത്രണം; വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം കൃത്യമായിരിക്കണം;വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്ന് ഹൈക്കോടതി

Spread the love

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുതെന്നും വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

video
play-sharp-fill

ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും 10,000 ന് അടുതത് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.

സന്നിധാനത്തെ തിരക്ക് പരിഗണിച്ചു നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചായി തിരിച്ചാണ് തീർത്ഥടകരെ കടത്തി വിടുന്നത്.