
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നല്‍കി തന്ത്രി കണ്ഠരര് രാജീവര്.
ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങള്‍ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല.
ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളില്‍ തനിക്ക് റോളില്ല. അവരുടെ തീരുമാനങ്ങളില്‍ വിധി കല്‍പ്പിക്കാൻ താൻ ആളല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോണ്‍സറായിട്ട് സന്നിധാനത്തേക്ക് എത്തിച്ചത് താനല്ലെന്നും തന്ത്രി ഇ ഡിയ്ക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് തന്ത്രിയെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. ഏകദേശം 6 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടും.
തന്ത്രിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണ് ഇ ഡി. ആവശ്യമെങ്കില്‍ തന്ത്രിയെ വീണ്ടും വിളിപ്പിക്കും. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ , പ്രതികളായിട്ടുള്ളവരുടെ സ്വത്തുവകകളില്‍ ഈ കാലയളവില്‍ എത്രത്തോളം വർധനവുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. വാജിവാഹന കൈമാറ്റത്തിലടക്കം ഇഡി യുടെ കൂടുതല്‍ പരിശോധന ഉണ്ടാകും.



