സ്വര്‍ണ്ണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍;മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

video
play-sharp-fill

റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് കെ പി ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.

അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 43ആം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെയാണ് എസ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാകുന്നത്. ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു നിയമനം.

മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം.