ശബരിമല സ്വര്‍ണക്കൊള്ളയിൽ വൻ പ്രതിഷേധം; കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരുടെ ഓഫീസിലേക്ക് നാളെ മാര്‍ച്ച്

Spread the love

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിന് ബിജെപി. ശബരിമല സ്വര്‍ണക്കൊള്ളയിലെ ദല്ലാള്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് നാളെ ബിജെപി മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ശബരിമല സ്വര്‍ണക്കൊള്ളയിലെ ദല്ലാള്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള ആന്റോ അന്റണി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിലെ എംപി ഓഫീസിലേക്കും നാളെ മാര്‍ച്ച് നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനുപ് അന്റണി ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എംപിയുടെ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ എസ് ഐ ടി തയാറാവുന്നില്ല എന്നാരോപിച്ചും ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധത്തേപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുന്നതിലും പ്രതിഷേധിച്ചാണ് ബിജെപിയുടെ സമര പരിപാടികള്‍ തുടരുന്നത്.