
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണം തട്ടിപ്പില്‍ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു.
പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഏജൻസിയും തൻ്റെ അടുത്ത് വന്നിട്ടില്ല.
എഫ്‌ഐ ആറില്‍ അന്നത്തെ ദേവസ്വം കമ്മീഷണർ പ്രതി ആണെന്നാണ്. അന്ന് തന്നെ കൂടാതെ മറ്റൊരാള്‍ കൂടി ദേവസ്വം കമ്മീഷണറായി ഉണ്ടായിരുന്നു. 2019 മാർച്ച് 14ന് ദേവസ്വം കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
നവംബറില്‍ വീണ്ടു ദേവസ്വം പ്രസിഡൻ്റായി തിരിച്ചെത്തി.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. രണ്ടു പദവികളില്‍ ഇരുന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. ഇതുവരെയും മൊഴിയെടുക്കാനോ ചോദ്യം ചെയ്യാനോ വിളിപ്പിച്ചിട്ടില്ല. ഗോവർദ്ധൻ, കല്‍പ്പേഷ് എന്നിവരുമായി ഒരു ബന്ധവുമില്ലായെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു റിപ്പോർട്ടും കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷൻസിലും പരിശോധന നടത്തുന്നുണ്ട്.