ശബരിമല; രണ്ടുംകൽപിച്ച് യുവതികൾ, 800 യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ഏറ്റവും അധികംപേർ ആന്ധ്രയിൽ നിന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എല്ലാ സസ്പെൻസും നിലനിർത്തി ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്. മണ്ഡലമകരവിളക്ക് തീർഥാടനകാലത്തു ശബരിമല ദർശനത്തിനായി എണ്ണൂറോളം യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെ.എസ്.ആർ.ടി.സി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെയാണ് ഇവർ ദർശനസമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നത്.
ഇവരിലേറെയും ആന്ധ്രാ പ്രദേശിൽനിന്നുള്ളവരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു പുറമേ ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള യുവതികളും ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലയ്ക്കൽപമ്പ യാത്രയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് ടിക്കറ്റും ദർശനസമയവും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വെബ്പോർട്ടൽ പോലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19 വരെ ഇതിലൂടെ ദർശനസമയം ബുക്ക് ചെയ്യാം. ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദർശനസമയവും ലഭിക്കും.
ദർശന സമയം മാത്രം ബുക്ക് ചെയ്യുന്നവർ നിലയ്ക്കലിലെ കൗണ്ടറിൽനിന്നു ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.പോലീസ് വെബ്സൈറ്റിൽ ദർശനത്തിനായി ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. തീയതി അച്ചടിച്ച എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്നു കടത്തിവിടൂ.
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്കു മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ