ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

Spread the love

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനത്തില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. യുവതി പ്രവേശനം അനുവദിക്കണോ എന്നതില്‍ വ്യക്തമായ നിലപാടില്ലാതെയാണ് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

video
play-sharp-fill

 

മതപരമായ കാര്യങ്ങളില്‍ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group