ആചാരം സംരക്ഷിക്കും;ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സർക്കാർ. ആചാരം സംരക്ഷിക്കുമെന്ന നിലപാടിലാണ് നിലവില്‍ സർക്കാർ.

video
play-sharp-fill

ഇക്കാര്യം നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച്‌ ധാരണയായത്. വൈകിട്ടുചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും നിലപാട് തിരുത്തിയിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന് ബോർഡ് പ്രമേയം പാസാക്കിയിരുന്നു.

 

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് കെ.ജയകുമാർ നേരത്തെ വ്യക്തമാക്കിയത്. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാം. 2020ല്‍ അറിയിച്ചത് അഭിഭാഷകന്റെ നിലപാടാണ്. ഇക്കാര്യത്തില്‍ ബോർഡിന് ഒരാശയക്കുഴപ്പവുമില്ല. ദേവസ്വം ബോർഡ് രൂപീകരിച്ചതുതന്നെ ക്ഷേത്രങ്ങളേയും ക്ഷേത്ര ആചാരങ്ങളേയും സംരക്ഷിക്കാനാണ്. നിലവിലുള്ള ഉത്തരവിനെ സുപ്രീം കോടതിയില്‍ എതിർക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ തുടരണം. സുപ്രീം കോടതി നിർദ്ദേശിച്ച മാർച്ച്‌ 14ന് മുമ്പ് ബോർഡിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കും. വിധി പുന:പരിശോധിക്കണോ എന്നത് ബോർഡിന്റെ പരിധിയില്‍ വരുന്നതല്ല. കോടതിയുടെ വിഷയമാണ്. തുടക്കം മുതല്‍ ബോർഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും കെ.ജയകുമാർ പറഞ്ഞിരുന്നു.