ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണം; ദെെവിക ശക്തിയില്‍ നിന്നുള്ള നിര്‍ദേശമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

Spread the love

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് സുപ്രീം കോടതിയെ അറിയിച്ചു.

video
play-sharp-fill

വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്നും ദെെവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദത്തില്‍ തന്ത്രി പറയുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 23 വരെ വിവിധ കക്ഷികള്‍ക്ക് വാദങ്ങള്‍ സമർപ്പിക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. ഈ കേസില്‍ പ്രധാന കക്ഷിയാണ് തന്ത്രി കണ്ഠരര് രാജീവരര്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് തന്ത്രി വാദം സമർപ്പിച്ചത്. ആചാരങ്ങളില്‍ അവസാനത്തീർപ്പ് കോടതികള്‍ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയില്‍ സമർപ്പിച്ച വാദത്തില്‍ പറയുന്നത്.

ദീർഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീം കോടതിയെ അറിയിച്ചത്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് എൻഎസ്‌എസും കോടതിയെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഏഴിനാണ് കേസില്‍ വാദം തുടങ്ങുന്നത്.