
ഡല്‍ഹി: ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നല്കിയവർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന.
സുപ്രീംകോടതിയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിധിയെ എതിർക്കുന്നവരുടെ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്ന ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പലവിധ അജണ്ടകളുമായി ചിലർ പൊതുതാല്പര്യഹർജി സമർപ്പിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു.
ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്നത്തെ വാദം കേള്‍ക്കലും പൂർത്തിയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘യുവതീപ്രവേശനം ആവശ്യപ്പെട്ട ഹർജിക്കാരാരും വിശ്വാസികളല്ല. വിശ്വാസികളാരും യുവതീപ്രവേശനം ആവശ്യപ്പെട്ട് ഈ കോടതിയെ സമീപിച്ചിട്ടുമില്ല. ആരാണീ ഹർജിക്കാർ?’ ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
യംഗ് ലോയേഴ്സ് അസോസിയേഷനാണ് അതെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത പറഞ്ഞു.
ശബരിമല ആചാരങ്ങള്‍ സമൂഹത്തിന് ഹാനികരമല്ല എന്നും ഭരണഘടനാ മൂല്യങ്ങളെ ബാധിക്കില്ലെന്നും സോളിസിറ്റർ ജനറല്‍ വാദിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ ആചാരമാണിതെന്ന് കേന്ദ്രം വാദിച്ചു.
ഒരുകൂട്ടം ജനങ്ങളുടെ ധാർമ്മികതയാണ് അവിടെ പാലിക്കുന്നത്. അവർ സ്വയം തീരുമാനിച്ചതാണതെന്നും ആർക്കും ദോഷം ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.



