play-sharp-fill
തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമൊരുക്കി ദേവസ്വം ബോര്‍ഡ്; സന്നിധാനത്ത് 27 കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ

തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമൊരുക്കി ദേവസ്വം ബോര്‍ഡ്; സന്നിധാനത്ത് 27 കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോര്‍ഡ്.

മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ബി.എസ്.എൻ.എല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

വലിയ നടപ്പന്തല്‍, അക്കോമഡേഷൻ ഓഫിസ് പരിസര, അപ്പം-അരവണ കൗണ്ടര്‍, നെയ്യഭിഷേക കൗണ്ടര്‍, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകള്‍, പാണ്ടിത്താവളത്തെ ബി.എസ്.എൻ.എല്‍ എക്‌സ്‌ചേഞ്ച്, ജ്യോതിനഗറിലെ ബി.എസ്.എൻ.എല്‍ സെന്‍റര്‍, മരക്കൂട്ടം, മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ആറ് ക്യൂ കോംപ്ലക്‌സുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് 100 എം.ബി.പി.എസ് വേഗത്തിലുള്ള സൗജന്യ വൈ-ഫൈ ലഭ്യമാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വൈ-ഫൈ സൗജന്യമായിരിക്കും. തുടര്‍ന്ന് ഒരു ജി.ബിക്ക് ഒൻപതു രൂപ നല്‍കണം. ബി.എസ്.എൻ.എല്‍ വൈ-ഫൈ അല്ലെങ്കില്‍ ബി.എസ്.എൻ.എല്‍ പി.എം വാണി എന്ന വൈ-ഫൈ യൂസര്‍ ഐഡിയില്‍ കയറി കണക്‌ട് എന്ന് ക്ലിക്ക് ചെയ്യുമ്ബോള്‍ വെബ്‌പേജ് തുറന്നുവരും. അതില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും.